3.9.2026 NOTICE:
The last date for uploading the required documents has been extended to 05.09.2026 5pm.
ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുന്നതിനുള്ള അവസാന തീയതി 05.09.2026 വൈകുന്നേരം 5 മണി വരെ ദീർഘിപ്പിച്ചിരിക്കുന്നു.
1.9.2026 NOTICE:
The application status after the initial screening has been published. Applicants are requested to log in to their portal and check the status of their application.
Applicants with defects in their applications are required to upload the documents specified against the defects shown in the application status.
അപേക്ഷയുടെ പ്രാഥമിക പരിശോധനക്ക് ശേഷമുള്ള അപേക്ഷയുടെ സ്റ്റാറ്റസ് പ്രസിദ്ധീകരിച്ചു. അപേക്ഷാർഥികൾ ലോഗിൻ ചെയ്തു അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കേണ്ടതാണ്. അപേക്ഷയുടെ പരിശോധനയിൽ അപാകത കാണുന്ന കാര്യങ്ങൾ അപ്ലിക്കേഷൻ സ്റ്റാറ്റസ് ആയി കാണിച്ചിരിക്കുന്നു. അത് പരിഹരിക്കുന്നതിനാവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുന്നതിനുള്ള ലിങ്കും candidate portal ൽ നൽകിയിട്ടുണ്ട്. അക്കാഡമിക് വിവരങ്ങൾ, സാമുദായിക സംവരണം എന്നിവ ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് ശേഷം മാർക്കിൽ മാറ്റം വരുത്തുവാൻ സാധിക്കുകയില്ല. അവർ അല്ലോട്മെന്റിൽ നിന്നും പുറത്താകുന്നതാണ്. SC/ST അപേക്ഷകരുടെ സമുദായ സർട്ടിഫിക്കറ്റുകളിലെ അപാകത പരിഹരിച്ചില്ലെങ്കിൽ അപേക്ഷ നിരസിക്കുന്നതാണ്.