കേരളാ ഗവൺമെൻ്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേർഡ് പ്രോസ്സസിംഗ്) പരീക്ഷ 2026 ജൂലൈ 13 മുതൽ എൽ.ബി.എസിന്റെ കേരളത്തിലെ വിവിധ സെന്ററുകളിൽ വെച്ച് നടത്തുന്നതായിരിക്കും. ഈ പരീക്ഷയിൽ പങ്കെടുക്കുന്നതിലേക്കു വേണ്ടി പരീക്ഷാകമ്മീഷണർക്ക് അപേക്ഷ നൽകിയിട്ടുളള പരീക്ഷാർത്ഥികൾക്ക് ഓൺലൈനായി ഫീസടച്ച് സ്വീകാര്യമായ പരീക്ഷാ തീയതിയും, സമയവും തിരഞ്ഞെടുക്കാവുന്നതാണ്. മുൻകുട്ടി നിശ്ചയിച്ചിരിക്കുന്ന സമയക്രമങ്ങളിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുത്തവർക്ക് മാത്രമേ പരീക്ഷയിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ. ഇത്തരത്തിൽ സമയക്രമം തിരഞ്ഞെടുത്തവർക്ക് രജിസ്ട്രേഷൻ സ്ലിപ്പ് ലഭിക്കുന്നതായിരിക്കും. ഈ രജിസ്ട്രേഷൻ സ്ലിപ്പും പരീക്ഷാഭവനിൽ നിന്നും ലഭിച്ച ഹാൾടിക്കറ്റും പരീക്ഷാസമയത്ത് ഹാജരാക്കേണ്ടതാണ്. മലയാളം ലോവർ, മലയാളം ഹയർ, ഇംഗ്ലീഷ് ലോവർ, ഇംഗ്ലീഷ് ഹയർ എന്നീ വിഷയങ്ങൾക്ക് ഇത്തരത്തിൽ പ്രത്യേകം പ്രത്യേകമായി സമയം തിരഞ്ഞെടുക്കേണ്ടതാണ്. ഫീസടയ്ക്കുവാനും സമയക്രമം തിരഞ്ഞെടുക്കുവാനുള്ള അവസരം 10/06/2026 മുതൽ 30/06/2026 വരെ ഈ വൈബ്സൈറ്റിൽ ലഭ്യമാക്കുന്നതാണ്. പരീക്ഷാ ഫീസായി ലോവറിന് 400/ രൂപയും ഹയറിന് 500/ രൂപയും അടക്കേണ്ടതാണ്. വിദ്യാർത്ഥികൾ തിരഞ്ഞെടുത്ത പരീക്ഷാ തീയതിയും സമയവും യാതൊരു കാരണവ ശാലും മാറ്റി നൽകുന്നതല്ല.