M.Sc. Audiology & Speech Language Pathology കോഴ്സുകൾക്ക് 2025-26 അധ്യയന വർഷത്തെ പ്രവേശനത്തിന് ഓൺലൈൻ ആയി 16-06-2026 മുതൽ 03-07-2026 വരെ അപേക്ഷിക്കാം. 7.7.2026 നകം അപേക്ഷയുടെ അന്തിമ സമർപ്പണം(final confirmation ) നടത്തേണ്ടതാണ്.
അപേക്ഷകന്റെ വ്യക്തിഗത വിവരങ്ങൾ ഓൺലൈൻ രേഖപ്പെടുത്തിയശേഷം ലഭിക്കുന്ന ചെല്ലാൻ ഉപയോഗിച്ചു ഫെഡറൽ ബാങ്കിലൂടെ അപേക്ഷ ഫീസ് ഒടുക്കാവുന്നതാണ്.
അപേക്ഷ ഫീസ് (ജനറൽ വിഭാഗത്തിന്) 1200 രൂപ
എസ്. സി. എസ്. റ്റി. വിഭാഗത്തിന് 600 രൂപ
അപേക്ഷ ഫീസ് ഒടുക്കിയ ശേഷം ബാങ്കിൽ നിന്നും ലഭിക്കുന്ന ചെല്ലാൻ നമ്പർ ഉപയോഗിച്ച് അപേക്ഷകർക്ക് അപേക്ഷ സമർപ്പണത്തിന്റെ രണ്ടാം ഘട്ടം പൂർത്തിയാക്കാവുന്നതാണ്.
അപേക്ഷയിൽ ആവശ്യപ്പെട്ടുള്ള വിവരങ്ങൾ കൃത്യമായി നൽകേണ്ടതാണ്. സാമുദായിക സംവരണം , EWS സംവരണം, ഫീസ് ആനുകൂല്യങ്ങൾ എന്നിവ നിശ്ചിത കോളത്തിൽ രേഖപ്പെടുത്തുകയും അതിനുള്ള സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുകയും വേണം. അപേക്ഷയുടെ സമർപ്പണം Final confirmation ബട്ടൺ ക്ലിക്ക് ചെയ്തു നടത്തേണ്ടതാണ്.
SEBC സംവരണത്തിന് Non -creamy Layer സർട്ടിഫിക്കറ്റ്(സംസ്ഥാന വിദ്യാഭ്യാസ ആവശ്യത്തിനുള്ളത് ) (3.7.2025 നു ശേഷമുള്ള സർട്ടിഫിക്കറ്റുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ )
SC /ST സംവരണത്തിന് community certificate (3.7.2023 നു ശേഷമുള്ള സർട്ടിഫിക്കറ്റുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ )
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രമേ കോളേജ് ഓപ്ഷനുകൾ നൽകുവാൻ സാധിക്കുകയുള്ളൂ
The information requested in the application must be furnished accurately. Claims for Communal Reservation, EWS Reservation, and Fee Concessions should be entered in the respective fields, and the relevant certificates must be uploaded. The application should be submitted by clicking the "Final Confirmation" button. Candidates should ensure that all the information provided is correct before giving Final Confirmation (final submission). No modifications will be permitted after Final Confirmation. Applications that are not submitted through Final Confirmation will not be considered.