Notice 10.10.2026
അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകൾക്ക് മാത്രം പ്രവേശനത്തിനുള്ള അലോട്ട്മെന്റ്(6th Allotment) വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
B.Sc. നഴ്സിംഗ് കോഴ്സുകൾക്ക് മാത്രം പ്രവേശനം നേടാൻ താല്പര്യമുള്ള റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ 12-10-2026 വൈകിട്ട് 4 മണിക്കകം കോളേജ്/കോഴ്സ് ഓപ്ഷനുകൾ ഓൺലൈൻ ആയി സമർപ്പിക്കേണ്ടതാണ്.
മുൻ അലോട്ട്മെന്റുകൾ വഴി ഏതെങ്കിലും കോളേജിൽ പ്രവേശനം നേടിയവർ പുതിയ തീയതിയിൽ കോളേജിൽ നിന്നും ലഭിച്ച നിരാക്ഷേപപത്രം [NOC] വാങ്ങിയിരിക്കേണ്ടതാണ്.
ഈ അലോട്ട്മെന്റിൽ ഓപ്ഷൻ നൽകി അലോട്ട്മെന്റ് ലഭിക്കുന്ന പക്ഷം നിർബന്ധമായും കോളേജുകളിൽ പ്രവേശനം നേടേണ്ടതാണ്. അലോട്ട്മെന്റിൽ പങ്കെടുത്തു അലോട്ട്മെന്റ് ലഭിച്ചു പ്രവേശനം നേടാത്ത പക്ഷം തുടർന്നുള്ള അല്ലോട്മെന്റുകളിൽ പങ്കെടുപ്പിക്കുന്നതല്ല. അതിനാൽ അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകൾ പ്രവേശനം നേടാൻ താൽപ്പര്യമുള്ളവർ മാത്രം ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുക.
BSc നഴ്സിംഗ് കോഴ്സിന്റെ Schedule ൽ മാറ്റം വരുന്നതാണ്. BSc നഴ്സിംഗ് നു 10.10.2026 മുതൽ 12.10.2026 വരെ ഓപ്ഷൻസ് നൽകി 13.10.2026 നു അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതാണ്.
എല്ലാ കോഴ്സുകളുടെയും കട്ട്-ഓഫ് തീയതി 31.10.2026 ആണ്.
ഓരോ അല്ലോട്മെന്റിനും പുതുതായി ഓപ്ഷൻസ് കൊടുക്കേണ്ടതുണ്ട് .
Note:
6th അലോട്ട്മെന്റ് മുതൽ അലോട്ട്മെന്റ് ലഭിക്കുന്ന കോളേജുകളിൽ പ്രവേശനം നേടിയില്ലെങ്കിൽ തുടർന്നുള്ള അല്ലോട്മെന്റുകളിൽ പങ്കെടുപ്പിക്കുന്നതല്ല. അതിനാൽ ഓപ്ഷൻസ് നൽകുമ്പോൾ അലോട്ട്മെന്റ് കിട്ടിയാൽ പ്രവേശനം നേടും എന്നുള്ള കോളേജുകളിലും കോഴ്സുകളിലും മാത്രം ഓപ്ഷൻസ് നൽകുക. Nursing course നു മാത്രം പ്രവേശനം നേടാൻ താൽപ്പര്യമുള്ളവർ അതിനു ഓപ്ഷൻസ് നല്കേണ്ടുമ്പോൾ മാത്രം നൽകുക.