Third allotment published.
Last date for remittance of fee - on or before 13.9.2024 5pm.
Report to college - on or before 20.9.2024 3pm.
Fee can be remitted at any Federal Bank Branch or by online.
മൂന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
13.9.2024 5pm നകം ഫീസ് ഒടുക്കേണ്ടതാണ്. ഓൺലൈൻ ആയോ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന ചെല്ലാൻ ഉപയോഗിച്ച് എന്തെങ്കിലും ഫെഡറൽ ബാങ്കിന്റെ ശാഖ വഴിയോ ഫീസ് ഒടുക്കാവുന്നതാണ്.
അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ 20.9.2024 3pm നകം അഡ്മിഷൻ എടുക്കേണ്ടതാണ്.
സർക്കാർ നഴ്സിംഗ് കോളേജ്, തിരുവനന്തപുരത്തു അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതിയിൽ കോളേജിൽ അഡ്മിഷനുവേണ്ടി ഹാജരാകേണ്ടതാണ്.
അലോട്ട്മെന്റ് മെമ്മോ യിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വായിച്ചു മനസിലാക്കുക. അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് മെമ്മോയും ക്ലെയിമുകളുടെ അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ അഡ്മിഷൻ എടുക്കേണ്ടതാണ്. ടോക്കൺ ഫീ അടക്കാത്തവർ ഫെഡറൽ ബാങ്കിലോ ഓൺലൈൻ ആയോ ഫീസ് ഒടുക്കേണ്ടതാണ്. ഫീസ് ഒടുക്കിയെങ്കിൽ മാത്രമേ അലോട്ട്മെന്റ് മെമ്മോ ലഭിക്കുകയുള്ളു. അഡ്മിഷൻ എടുക്കാത്തവരുടെ അലോട്ട്മെന്റ് നഷ്ടപ്പെടുന്നതാണ്.
SIMET ന്റെ NRI ക്വാട്ട യിൽ അലോട്ട്മെന്റ് ലഭിച്ചവർ അഡ്മിഷനുവേണ്ടി റിപ്പോർട്ട് ചെയ്യേണ്ടത് SIMET Directorate , Pattoor , Thiruvananthapuram Office ൽ ആണ്.
CPAS School of Medical Education ൽ അലോട്ട്മെന്റ് ലഭിച്ചവർ റിപ്പോർട്ട് ചെയ്യേണ്ടത് School of Medical Education, Gandhinagar, Kottayam Office ൽ ആണ്.
സർക്കാർ നഴ്സിംഗ്കോളേജിൽ അലോട്ട്മെന്റ് ലഭിച്ചവർ പ്രോസ്പെക്ട്സിലെ Annexure XVI പ്രകാരമുള്ള ബോണ്ട് 200 രൂപ സ്റ്റാമ്പ് പേപ്പറിൽ അഡ്മിഷൻ നു ചെല്ലുമ്പോൾ നൽകേണ്ടതാണ് .